കൊന്നിട്ടും കലിതീരാത്തവര്‍ കുപ്രചാരണം നടത്തുന്നു; മിഥിലാജിന്‍റെ സഹോദരന്‍ കൈരളി ന്യൂസിനോട്

കോൺഗ്രസുകാർ തൻ്റെ അനിയനെ കൊന്ന് തള്ളിയെന്ന് മിഥിലാജിന്‍റെ സഹോദരന്‍ നിസാം കൈരളി ന്യൂസിനോട്.

എൻ്റെ അനിയനെ കൊന്നത് കോൺഗ്രസ് നേതൃത്വത്തിൻ്റെ അറിവോടെയാണ് എന്നിട്ടും അവർ കുപ്രചരണം നടത്തുകയാണെന്നും നിസാം പറഞ്ഞു. DYFI പ്രവർത്തകൻ ആയത് കൊണ്ടാണ് അവർ എൻ്റെ അനിയനെ കൊന്നത്.

ഏത് കഞ്ചാവ് കേസിലെ പ്രതിയാണ് എൻ്റെ അനിയൻ എന്ന് കോൺഗ്രസ് നേതൃത്വം പറയണം.പ്രതിപക്ഷ നേതാവ് പ്രസ്താവന തിരുത്തണമെന്നും മിഥിലാജിന്‍റെ സഹോദരന്‍ പറഞ്ഞു.

എൻ്റെ അനിയൻ്റെ മക്കളുടെ ഭാവിയോർത്ത് പറയുന്നു ഇല്ലാ കഥാ പറയരുത്. കൊലപാതകത്തിന് ശേഷം മിഥിലാജിനെതിരെ കുപ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ കൈകളി ന്യൂസിനോടാണ് നിസാമിൻ്റ ആദ്യ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News