വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐയുടെ യുവരോഷം

വെഞ്ഞാറാംമൂട് ഇരട്ടക്കൊല കേസിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ . ഇരട്ടക്കൊലപാതകം നടന്ന തേബാംമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പങ്കെടുത്തു.

കൊലയാളികൾ കൊലപാതകത്തിന് മുന്നൊരുക്കം നടത്തിയത് അടൂർ പ്രകാശിൻ്റെ പിന്തുണയിലാണെന്നും അടൂർ പ്രകാശിൻ്റെ ഫോൺ കോൾ രേഖകൾ പരിശോധിക്കണമെന്ന് AA റഹീം ആവശ്യപ്പെട്ടു.

പെരുനാൾ ദിനത്തിൻ്റെ തലേ ദിവസം DYFI പ്രവർത്തകനായ ഫൈസലിനെതിരെ അവർ കൊലപാതകത്തിൻ്റെ ഡ്രസ് റിഹേഴ്സൽ നടത്തി. പ്രതികൾ പത്തനംത്തിട്ടയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്നും റഹിം ആരോപിച്ചു.

കോഴിക്കോട് ജില്ലയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ 14000 കേന്ദ്രങ്ങളിൽ യുവരോഷം സംഘടിപ്പിച്ചു. 70000 പേർ അണി നിരന്നു, സംസ്ഥാന ട്രഷറർ SK സജീഷ്, പി നിഖിൽ , വി വസീഫ് എന്നിവർ നേതൃത്വം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News