വെഞ്ഞാറമൂട് ഇരട്ടക്കൊല; ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ ഉറച്ച് പൊലീസ്

ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ ഉറച്ച് പോലീസ്. കേസിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് റൂറൽ എസ് പി
ബി അശോകൻ. ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ കാരണം കടുത്ത രാഷ്ട്രീയ വൈരാഗ്യം എന്ന് റിമാൻഡ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രീജ എന്ന യുവതിയും പോലീസ് പിടിയിൽ .

ഉന്നതതല ഗൂഢാലോചന അന്വേഷിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു റൂറൽ എസ് പി ബി അശോകൻ എല്ലാ ഗൂഢാലോചനയും അന്വേഷിക്കുമെന്ന് പറയുന്നത്.

കൊലയ്ക്കുള്ള ഗൂഡാലോചന നടന്നത് പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിൽ വെച്ചാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംഘർഷങ്ങളുടെ തുടക്കം പാർലമെന്റ് തെരഞ്ഞെടുപ്പ്കൊട്ടിക്കലാശമാണെന്ന്. ഏപ്രിൽ നാലിന് ഡിവൈഎഫ്ഐ പ്രവർത്തകൻ ഷഹിനെ പ്രതികൾ ആക്രമിച്ചു.കൊല കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്നത്തെ ആക്രമണം.

മേയ് 25 ന് ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഫൈസലിന് നേരെ വധശ്രമമുണ്ടായി, ആ കേസിൽ വീണ്ടും ഇതേ പ്രതികൾ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചു. അതിനിടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജീവ്, സനലിൻ്റെയും വെഞ്ഞാറമൂട് സ്‌റ്റേഷനിൽ എത്തിച്ചു.

പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ച മദപുരം സ്വദേശി പ്രീജ അറസ്റ്റിൽ. പ്രതികളുടെ ബന്ധുവാണ് പ്രീജ. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 7 ആയി. പിടിയിലായ ഷജിത്ത്, സതി, അജിത്ത്, നജീബ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News