മിഥിലാജിൻ്റെ കൊലപാതകം തകർത്തത് ഒരു കുടുംബത്തിന്‍റെയാകെ സ്വപ്നങ്ങളും, ജീവിത സുരക്ഷിത്വത്വവും

മിഥിലാജിൻ്റെ ക്രൂരമായ കൊലപാതകം തകർത്ത് കളഞ്ഞത് ഒരു ഇരുപത്തി ഏട്ടുകാരിയുടെയും പറക്കുറ്റാത്ത അവരുടെ മക്കളുടെയും സ്വപ്നങ്ങളും, ജീവിത സുരക്ഷിത്വത്വവും ആണ്. കുടിവെള്ളം കൊണ്ട് നടന്ന് വിൽക്കുകയും, വണ്ടിയിൽ പച്ചക്കറി കൊണ്ട് നടന്ന് വിൽക്കുകയും ചെയ്യുന്ന ജോലി യായിരുന്നു മിഥിലാജിന്. മിഥിലാജിനെ നഷ്ടത്തോടെ ആ കുടുംബത്തിൻ്റെ അത്താണിയാണ് നഷ്ടം ആയത്.

ഭർത്താവ് മരണപ്പെട്ടാൽ ഭാര്യമാർ അനുഷ്ഠിക്കുന്ന ഇദ്ദാ വ്രതത്തിലാണ് മിഥിലാജിൻ്റെ ഭാര്യ നസിഹ. കൈയ്യിൽ വിശുദ്ധ ഖുറാൻ. വാതിൽ പാളി മെല്ലെ തുറന്ന് മന്ത്രി EP ജയരാജൻ ഒന്ന് കൈകൂപ്പി . അഞ്ച് വയസുകാരൻ ഇഹ്സാനും ഇർഫാനും ഉമ്മയെ കണ്ട ഉടനെ ചാടി കട്ടിലിൽ കയറി.

ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ജീവിതം ഒരു വലിയ ചോദ്യചിഹ്നം ആയി നിൾ ക്കുകയാണ് ഈ 28 കാരിയുടെ മുന്നിൽ. വണ്ടിയിൽ പച്ചക്കറി കൊണ്ട് കൊടുക്കുന്ന ബിസിനസ് ആയിരുന്നു മിഥിലാജിന്. ഇടക്ക് കുടിവെള്ളത്തിൻ്റെ കച്ചവടം ആയി.

കോവിഡ് എല്ലാം തകർത്തു. വെബായത്തിന് സമീപത്തെ ഒരു നാല് സെൻറ് സ്ഥലത്തിൽ ഒരു ചെറിയ വീട് വാങ്ങിയത് അടുത്തിടെയാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപ്പെടുന്ന കുടുംബത്തിൻ്റെ അത്താണിയാണ് ഇല്ലാതായത്. മിഥിലാജും, ഹക്കും ഗുണ്ടാസംഘത്തിൽപ്പെട്ടവർ എന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു .എന്നാൽ നാട്ടിലെ സ്ത്രീകൾക്കും മുതിർന്നവർക്കും മിഥിലാജിനെ പറ്റി മറ്റൊന്നാണ് പറയാൻ ഉള്ളത്.

ഇർഫാനും, ഇഹ്സാനും രാവിലെ മിഥിലാജിൻ്റെ ബുള്ളറ്റിൽ കയറി ഒന്ന് ചുറ്റിയടിക്കുന്ന പതിവ് ഉണ്ട്. കുട്ടികളുടെ ദുഖം കണ്ടപ്പോൾ മിഥിലാജിൻ്റെ അനിയൻ ബൈക്കിൽ ഒന്ന് പുറത്തേക്ക് കൊണ്ട് പോയി . മിഥിലാജിൻ്റെ ക്രൂരമായ കൊലപാതകം അത്യന്തികമായി തകർത്തത് ഈ കൊച്ചു കുടുംബത്തിൻ്റെ സ്വപ്നങ്ങളും , ജീവിത സുരക്ഷിത്വത്വവും ആണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here