തിരുവനന്തപുരം സ്വദേശിയെ പൂനെയില്‍ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

പൂനെ ഹഡപ്സർ വൈഭവ് സിനിമാ തിയേറ്ററിനടുത്തുള്ള ടയറു കടക്കടുത്ത് റോഡരികിലാണ് 55 വയസ്സ് പ്രായം തോന്നിക്കുന്ന മലയാളിയെ അവശ നിലയിൽ കണ്ടെത്തിയത്. സംഭവം ആദ്യം കണ്ട ടയറുകട ഉടമയാണ് വിവരം പ്രദേശത്തെ സന്നദ്ധ സംഘടനയായ കൈരളി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരെ അറിയിച്ചത്.

തുടർന്ന് സന്നദ്ധ പ്രവർത്തകർ ചേർന്ന് പോലീസിന്റെ സഹായത്തോടെ സസൂൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലക്ക് മാറ്റി.

കൂടുതൽ അന്വേഷണത്തിലാണ് മരിച്ചത് തിരുവന്തപുരം സ്വദേശിയായ മുഷറഫ് ആണെന്ന് അറിയാൻ കഴിഞ്ഞത്. പൂനയിലും മുംബൈയിലും പൻവേലിലും ഏകദേശം 30 വർഷമായി ടയർ കടകളിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നും പറയുന്നു. ഭാര്യയും മക്കളും നാട്ടിലാണെന്നാണ് പ്രാഥമിക വിവരം.

സസാണെ നഗർ ആർട്ട്സ് & സപോർട്ട്സ്, മലയാളി സംഘടന ഹഡപ്സർ, കൈരളി ചാരിറ്റബിൾ ഫൌണ്ടേഷൻ എന്നീ സംഘടനാ പ്രതിനിധികളാണ് സംഭവ സ്ഥലത്തെത്തി പോലീസ് സഹായത്തോടെയാണ് ഭൗതിക ശരീരം സസൂൺ മോർച്ചറിയിലേക്ക് മാറ്റുവാനുള്ള ഏർപ്പാടുകൾ ചെയ്തത്.

ബന്ധുക്കളെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണെന്ന് കൈരളി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.വി.പരമേശ്വരൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9822538848

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News