ടോമിൻ ജെ തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം; നിയമനം പിന്നീട്

1987 ബാച്ച്കാരനായ ടോമിൻ ജെ തച്ചങ്കരി IPS ന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി. റോഡ് സേഫ്റ്റി കമ്മീഷ്ണറായിരുന്ന ശങ്കർ റെഡ്ഢി വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം ലഭിട്ടത് . നിയമനം പിന്നീട് നൽകും.

നിലവിൽ ക്രൈം ബ്രാഞ്ച് മേധാവിയാണ് ടോമിൻ ജെ തച്ചങ്കരി. പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ADGP, ട്രാൻസ്‌പോർട്ട് കമ്മീഷണർ, ഫയർ ഫോഴ്സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

3 വർഷത്തെ സേവനകാലാവധി ടോമിൻ ജെ തച്ചങ്കരി ഇനിയും അവശേഷിക്കുന്നുണ്ട്. പരേതയായ അനിത തച്ചങ്കരി ആണ് ഭാര്യ. ഇലക്രോണിക്സ് രംഗത്തുള്ള മേഘയും കാവ്യയും ആണ് മക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News