സ്വർണക്കടത്ത് കേസ്; എൻഐഎ സംഘം സിസിടിവി ദൃശ്യങ്ങളുടെ പ്രഥമിക പരിശോധ നടത്തി; കൂടുതൽ പരിശോധന വരും ദിവസങ്ങളിൽ

സ്വർണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം പരിശോധിച്ചു. സെർവർ റൂമിലും ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങളുമാണ് സംഘം ഇന്ന് പ്രഥമികമായി പരിശോധിച്ചത്. ആവശ്യമായ ദിവസങ്ങളിലെ ദൃശ്യങ്ങൾ സംഘം വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനക്ക് വിധേയമാക്കും

സാങ്കേതിക വിദഗ്ധനും സി-ഡാകിൽ നിന്നുള്ള ഉദ്യോഗസ്ഥനുമടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. രാവിലെ 10.15-ഓടെ സെക്രെട്ടറിയേട്ടിലെത്തിയ സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്ന സെർവർ റൂമിലാണ് ആദ്യ പരിശോധന നടത്തിയത്
തുടർന്ന് CCTV ക്യാമെറകൾ സ്ഥാപിച്ച സ്ഥലങ്ങളും സന്ദർശിച്ചു.

കെട്ടിടങ്ങൾക്കകത്തും പുറത്തുമായി 83 ക്യാമെറകളാണ് സെക്രെട്ടറിയേറ്റിലുള്ളത്. ഏതൊക്കെ ക്യാമെറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കണമെന്നത് സംബന്ധിച്ച എൻ ഐ എ തീരുമാനിച്ചിട്ടുണ്ട്. 2019 ജൂലൈക്കും 2020 ജൂലൈ 10 നും ഇടയിൽ ആവശ്യമായി വരുന്ന ദ്യശ്യങ്ങളാണ് എൻ ഐ എ ശേഖരിക്കുക. ഐടി സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷ് സരിത്, സന്ദീപ് നായർ എന്നിവർ സെക്രട്ടറിയേറ്റിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഓഫിസ് സന്ദർശിച്ചിരുന്നോ, എന്ന കാര്യമാണ് പ്രധാനമായും എൻ ഐ എ അന്വേഷിക്കുന്നത്.

സെക്രട്ടറിയേറ്റിലെ ഹൗസ് കീപ്പിങ്ങ് വിഭാഗവും, സെർവർ റൂമിലെ ഉദ്യോഗസ്ഥരും ദ്യശ്യങ്ങൾ പരിശോധിക്കുന്നതിന് എൻ.ഐ.എ സംഘത്തെ സഹായിച്ചു. അന്വേഷണ സംഘത്തിന് ഏന്ത് സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here