മഹാരാഷ്ട്രയിൽ അന്തർ ജില്ലാ യാത്രയ്ക്ക് ഇനി ഇ-പാസുകൾ ആവശ്യമില്ല

മഹാരാഷ്ട്രയിൽ അന്തർ ജില്ലാ യാത്രയ്ക്ക് ഇനി ഇ-പാസുകൾ ആവശ്യമില്ല. സെപ്റ്റംബർ 2 മുതൽ മഹാരാഷ്ട്ര സർക്കാർ അന്തർ ജില്ലാ യാത്രകൾക്ക് നില നിന്നിരുന്ന ഇ-പാസ് സംവിധാനം റദ്ദാക്കുകയും സംസ്ഥാനത്തെ ഹോട്ടലുകൾക്ക് പൂർണമായും പ്രവർത്തിക്കാനുള്ള അനുമതി നൽകുകയും ചെയ്തു. സെപ്റ്റംബർ അവസാനം വരെ ലോക് ഡൌൺ നീട്ടിക്കൊണ്ടുപോകുന്നതിനിടയിലാണ് സർക്കാരിന്റെ പുതിയ തീരുമാനം പുറത്ത് വിട്ടത്.

പുതിയ വിജ്ഞാപനം അനുസരിച്ച് മുംബൈ, മെട്രോപൊളിറ്റൻ മേഖലകളായ പൂനെ, പിംപ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളിലെ സർക്കാർ ഓഫീസുകൾ നിലവിലെ 10 ശതമാനത്തിൽ നിന്ന് 30 ശതമാനം ശേഷിയോടെ പ്രവർത്തിക്കും.

സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകൾക്ക് 50 ശതമാനവും സ്വകാര്യ ഓഫീസുകൾക്ക് 30 ശതമാനവും ജീവനക്കാരുമായും പ്രവർത്തിക്കാൻ കഴിയും. മാത്രമല്ല, എല്ലാ സർക്കാർ ഓഫീസുകളിലും അണുവിമുക്തമാക്കൽ ഉൾപ്പെടെയുള്ള സാമൂഹിക അകല പ്രോട്ടോക്കോളുകൾ ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കാനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും.

സ്വകാര്യ, ചരക്ക് വാഹനങ്ങൾക്ക് ഇ-പാസുകൾ ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ തിങ്കളാഴ്ച എടുത്തുകളഞ്ഞെങ്കിലും മുതിർന്ന പൗരന്മാരുടെയും 10 വയസ്സിന് താഴെയുള്ള കുട്ടികളുടെയും യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ തുടരും.

ഇ-ലേണിംഗ്, ഓൺലൈൻ ക്ലാസുകൾ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും അടച്ചിരിക്കാൻ തന്നെയാണ് തീരുമാനം

ജിമ്മുകൾ, സിനിമാ ഹാളുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, മെട്രോ റെയിലുകൾ, സംസ്ഥാനത്തെ മതസ്ഥലങ്ങൾ എന്നിവയുടെ പ്രവർത്തനത്തിനുള്ള നിയന്ത്രണം സർക്കാർ നീക്കിയിട്ടില്ല. എന്നാൽ ആരാധനാലയങ്ങൾ വീണ്ടും തുറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News