കൊവിഡ് മഹാമാരിയിൽ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിന്‍റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിന്‍റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയ‍ൻ. കൊവിഡിന് എതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിന്‍റെ മികച്ച അടിത്തറയിട്ടത് ഗുരുദേവന്‍റെ ഈ മാതൃകാ വിപ്ലവമായിരുന്നു.

അതെസമയം കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം പരസ്പര അകലം പാലിക്കണമെന്നതിനെ അയിത്തവുമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചു.

മനുഷ്യത്വത്തിന്‍റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയ ശ്രീനാരായണ ഗുരുവിന്‍റെ ജന്മദിനം. ചെമ്പ‍ഴന്തിയിൽ നടന്ന ജയന്തി ദിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

കൊവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിൻ്റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുപക്ഷേ, കോവിഡിനു എതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിന്‍റെ മികച്ച അടിത്തറയിട്ടത് ഗുരുദേവന്‍റെ ഈ മാതൃകാ വിപ്ലവമായിരുന്നു.

അതെസമയം കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം പരസ്പര അകലം പാലിക്കണമെന്നതിനെ അയിത്തവുമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചു.

മനുഷ്യർ മതത്തിന്‍റെ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്. മലയാളിയുടെ മനസിൽ സമത്വചിന്തയ്ക്ക് അടിത്തറ പാകിയ ശ്രീനാരായണ ദർശനങ്ങൾ ഇവിടെ കൂടുതൽ പ്രസക്തമാവുകയാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News