
നെടുംപൊയിൽ വാരപീടികയിൽ ഗർഭിണി ബസ് കയറുന്നതിനിടെ റോഡിലേക്ക് വീണ് മരിച്ചു. പെരുംന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിനെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്. ആറുമാസം ഗർഭിണിയാണ്
വസ്ത്രം കാലിൽ കുടുങ്ങി റോഡിൽ തലയടിച്ച് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
കണ്ണൂരിലെ മിംമ്സ് ആശുപത്രിയിൽ നഴ്സായ ദിവ്യ ഇന്ന് രാവിലെ ഏഴുമണിയോടെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറുന്നതിനിടെ ആണ് അപകടം. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here