
കൊല്ലത്ത് സിഐടിയു തൊഴിലാളികളെ ഐഎന്‍ടിയുസി തൊഴിലാളികള്‍ വെട്ടിപരിക്കേല്‍പ്പിച്ചു. കൊല്ലം ആര്‍.പി.എല്‍ ആയിരനല്ലൂര്‍ 8ാം ബ്ലോക്കില്‍ ലയത്തിനുമുന്നില്‍ വെച്ചായിരുന്നു ആക്രമണം.സി.ഐ.ടി.യു തൊഴിലാളികളായ കുമാര്‍,വിജയന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിജയനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഐ.എന്‍.ടി.യു.സിയില്‍ നിന്ന് രാജിവെച്ച് സി.ഐ.ടി.യുവിലേക്ക് മാറിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ്.
ഐഎന്‍ടിയുസി കണ്‍വീനര്‍ ഡെനിമോനും യേശുദാസുമാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here