
തിരുവനന്തപുരം: ഡി വൈ എഫ് ഐ പ്രവർത്തകരുടെ അരുംകൊലയിൽ കേരളത്തിൽ പ്രതിഷേധമിരമ്പി. കരിദിനാചരണത്തിന്റെ ഭാഗമായി സിപിഐഎം സംഘടിപ്പിച്ച ധർണ്ണാ സമരത്തിൽ സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് ആളുകൾ പങ്കാളികളായി.
ഇരട്ടക്കൊലപാതകത്
സംസ്ഥാനമൊട്ടാകെ വൈകിട്ട് 4 മണി മുതല്‍ 6 മണി വരെയാണ് പ്രതിഷേധ ധര്‍ണകള്‍ നടത്തത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ബ്രാഞ്ച് അടിസ്ഥാനത്തിലാണ് പ്രതിഷേധ ധര്‍ണ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എറണാകുളത്തും, എം വി ഗോവിന്ദന്‍ കണ്ണൂരിലും, എളമരം കരീം എംപി കോഴിക്കോടും, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തൃശൂരിലും പങ്കെടുത്തു.
കോണ്‍ഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ലക്ഷോപലക്ഷം ജനങ്ങളെ അണിനിരത്തി മധ്യകേരളത്തിലും പ്രതിഷേധ സമരം. എറണാകുളത്ത് കോടിയേരി ബാലകൃഷ്ണനും തൃശൂരില്‍ എ വിജയരാഘവനും കോട്ടയത്ത് വൈക്കം വിശ്വനും ഇടുക്കിയില്‍ മന്ത്രി എം എം മണിയും ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസും സംഘപരിവാറും ഇടതുസര്‍ക്കാരിനെതിനെ ഒന്നിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജരാഘവന്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ പ്രധാന സമരകേന്ദ്രമായ രാജേന്ദ്രമൈതാനിക്കടുത്തുളള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോടിയേരി ബാലകൃഷ്ണന്‍ രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
തിരുവനന്തപുരത്ത് 12000 കേന്ദ്രങ്ങളിലായി ഒരുലക്ഷത്തോളം പേരാണ് പ്രതിഷേധത്തിന്‍റെ ഭാഗമായത്. ആറ്റിങ്ങലിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനനന്തൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കെ.എൻ ബാലഗോപാൽ, എം.വിജയകുമാർ, വി.ശിവൻകുട്ടി, കോലിയക്കോട് കൃഷ്ണൻനായർ തുടങ്ങിവർ ജനപ്രതിനിധികൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അണിചേർന്നു. രക്തസാക്ഷികളായ വിഷ്ണു, സുരേഷ്കുമാർ എന്നിവരുടെ കുടുംബവും പ്രതിഷേധത്തിന്‍റെ ഭാഗമായി.
കൊല്ലത്ത് 3000 കേന്ദ്രങ്ങളിലായിട്ടാണ് കരിദിനമാചരിച്ചത്. ചിന്നക്കടയിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. പത്തനംതിട്ടയിൽ 1400 കേന്ദ്രങ്ങളിലായിട്ടാണ് പ്രതിഷേധമുയർന്നത്. കലഞ്ഞൂരിൽ ജില്ലാ സെക്രട്ടറി എ.പി ഉദയഭാനു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തെക്കൻകേരളത്തിൽ പ്രതികൂല കാലാവസ്ഥയെ പോലും വെല്ലുവിളിച്ചാണ് ഒാരോ കേന്ദ്രങ്ങളിലും പ്രതിഷേധത്തിൽ പ്രവർത്തകർ അണിചേർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here