കോണ്‍ഗ്രസ് കേരളത്തെ കലാപക്കളമാക്കുന്നു; അവരുടെ ചരിത്രം കൊലയാളികളുടേത്; നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുകയാണ് സിപിഐഎം ലക്ഷ്യം; അക്രമത്തിന് പകരം അക്രമം പാടില്ലെന്നും കോടിയേരി

കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം അറിഞ്ഞ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് കേരളത്തെ കലാപക്കളമാക്കുന്നു. രക്തസാക്ഷികളെ അപമാനിക്കാന്‍ കെപിസിസി പ്രസിഡണ്ട് ശ്രമിച്ചു.

കൊലപാതകത്തെ ന്യായീകരിക്കുകയാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും. കൊലപാതകം നടക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്യം അറിഞ്ഞിരുന്നു. കൊലപാതകം നടക്കട്ടെ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചു. കലാപം അഴിച്ചുവിടാനാണ് ശ്രമം.

നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുകയാണ് സിപിഐഎം ലക്ഷ്യം. അക്രമത്തിന് പകരം അക്രമം പാടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News