ഇന്ന് 1547 പേര്‍ക്ക് കോവിഡ്; 2129 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 1419 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സില്‍വാമ്മ (80), ആഗസ്റ്റ് 26ന് മരണമടഞ്ഞ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി നബീസ ബീരാന്‍ (75), ആഗസ്റ്റ് 24ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60), ആഗസ്റ്റ് 17ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശി സദാനന്ദന്‍ (57), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രന്‍ നായര്‍ (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 305 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 211 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 5, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ 3 വീതവും, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2129 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 402 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 112 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 288 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 69 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 119 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 98 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 317 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 194 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 127 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 150 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,782 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,736 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1439 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,850 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,24,658 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,79,862 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാമ്പാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (10, 12 (സബ് വാര്‍ഡ്), മടക്കത്തറ (സബ് വാര്‍ഡ് 16), ആലപ്പുഴ ജില്ലയിലെ കൈനകരി (8, 9), പള്ളിപ്പുറം (10, 14), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (6), കീഴരിയൂര്‍ (സബ് വാര്‍ഡ് 3), വളയം (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ നെല്ലായി (1), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (1, 11), കീഴ്മാട് (10), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ (7), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചെമ്പ് (വാര്‍ഡ് 1, 2), ആതിരമ്പുഴ (21), തൃശൂര്‍ ജില്ലയിലെ പരപ്പൂക്കര (സബ് വാര്‍ഡ് 6), തളിക്കുളം (13), കോഴിക്കോട് ജില്ലയിലെ കാരാചുണ്ട് (4, 5, 6, 8, 9, 10, 11, 13), കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ കൊപ്പം (12), പട്ടാമ്പി മുന്‍സിപ്പാലിറ്റി (1, 4, 16, 18, 19), പെരുവെമ്പ (9), കൊല്ലം ജില്ലയിലെ പത്തനാപുരം (1, 2), എറണാകുളം ജില്ലയിലെ ആയവന (സബ് വാര്‍ഡ് 3, 4, 5), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (5, 12, 14 (സബ് വാര്‍ഡ്), 16, 17), തിരുവനന്തപുരം ജില്ലയിലെ ചെറുന്നിയൂര്‍ (7), വെങ്ങാനൂര്‍ (9), ആനാട് (7), കോട്ടയം ജില്ലയിലെ രാമപുരം (7, 8), വൈക്കം (14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 577 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News