ഹഖിന്റെയും മിഥിലാജിന്റെയും ചോരക്കറ മായാത്ത തെരുവോരത്ത് അവര്‍ ഒത്ത് ചേര്‍ന്നു; ഇരട്ടക്കൊല നടന്ന തേബാംമൂട് ജംഗ്ഷനില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: ഇരട്ട കൊലപാതകം നടന്ന തേബാംമൂട് ജംഗ്ഷനില്‍ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നിറഞ്ഞ് നിന്നത് രക്തസാക്ഷി സ്മരണ. കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയായ യുവാവും ഇതെ കൊലയാളി സംഘം മുന്‍പ് കൊല്ലാന്‍ ശ്രമിച്ച ഫൈസലും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു . ഹഖിന്റെയും മിഥിലാജിന്റെയും കുടുംബങ്ങളെ സംരക്ഷിക്കുമെന്നും അവര്‍ അനാഥമാകില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രഖ്യാപിച്ചു

ഹഖിന്റെയും മിഥിലാജിന്റെയും ചോരക്കറ മാഞ്ഞിട്ടില്ലാത്ത തെരുവോരത്ത് അവര്‍ ഒത്ത് ചേര്‍ന്നു. കേസിലെ ദൃക്‌സാക്ഷിയായ ഷെഹിന്‍ വിളിച്ച് കൊടുത്ത വീറുറ്റ മുദ്രാവാക്യം അവര്‍ ഏറ്റു വിളിച്ചു

ഹക്കിനേയോ , മിഥിലാജിനേയോ കൊലപ്പെടുത്തിയത് കൊണ്ട് ആരും ഭയപ്പെടില്ല എന്ന് എതിരാളികള്‍ തിരിച്ചറിഞ്ഞ് കാണും .മുന്‍പ് ഇതേ കൊലയാളി സംഘം വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ഫൈസല്‍ ആദ്യാവസാനം പരിപാടിയില്‍ പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തില്‍ പ്രതീകാത്മകമായി പുഷ്പാര്‍ച്ചന നടത്തിയായിരുന്നു പരിപാടിക്ക് തുടക്കം കുറിച്ചത് .

ആ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും പ്രഖ്യാപിച്ചു. കേസിലെ അടൂര്‍ പ്രകാശിന്റെ പങ്കാളിത്വം അന്വേഷിക്കണമെന്ന് സ്ഥലം എംഎല്‍എ ഡി കെ മുരളി ആവശ്യപ്പെട്ടു . കോവിഡ് പ്രോട്ടോക്കോള്‍ നിലനിള്‍ക്കുന്നതിനാല്‍ മിനിമം ആളുകളെ പങ്കെടുപ്പിച്ചാണ് ഇരട്ട കൊലപാതകം നടന്ന തേബാംമൂട് സിപിഐഎം പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News