നെയ്മര്‍ക്ക് കോവിഡ്; മൂന്ന് താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതായി പിഎസ്ജി

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്മര്‍ അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗവിവരം പിഎസ്ജി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചു.

ക്ലബ് അംഗങ്ങളെല്ലാം ക്വാറന്റീനിലാണെന്നും വരും ദിവസങ്ങളില്‍ കോവിഡ് പരിശോധന തുടരുമെന്നും പിഎസ്ജി ട്വീറ്റില്‍ കുറിച്ചു. നെയ്മറെ കൂടാതെ ഏഞ്ചല്‍ ഡി മാരിയ, ലിയാഡ്രോ പരേഡ്സ് എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത് എന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ട്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജി ബയേണ്‍ മുണിച്ചിനോട് 1-0ന് പരാജയപ്പെട്ടിരുന്നു. മത്സരശേഷം താരങ്ങള്‍ ഇബിസ ദ്വീപില്‍ അവധി ആഘോഷിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടെവച്ചാണ് താരങ്ങള്‍ക്ക് രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News