കോണ്‍ഗ്രസ് കാട്ടാളത്തത്തിനെതിരെ വടക്കന്‍ ജില്ലകളില്‍ പ്രതിഷേധമിരമ്പി

വെഞ്ഞാറമൂട്ടിൽ രണ്ട് സി പി ഐ എം പ്രവർത്തകരെ  കൊലപ്പെടുത്തിയ കോൺഗ്രസ് കാട്ടാളത്തത്തിനെതിരെ വടക്കൻ ജില്ലകളിൽ പ്രതിഷേധമിരമ്പി. ഗ്രാമനഗര വ്യത്യാസമില്ലാതെ ജനങ്ങൾ പ്രതിഷേധ സംഗമത്തിൽ അണിനിരന്നു.പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സമരം
വെഞ്ഞാറമുട്ടിൽ  സിപിഐഎം പ്രവർത്തകരായ മിഥിലാജ് ഹഖ്മുഹമ്മദ് എന്നിവരെ കൊലപ്പെടുത്തിയ കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധമാണ് വടക്കൻ ജില്ലകളിൽ ഉയർന്ന് വന്നത്. കരിദിനത്തിന്റെ ഭാഗമായി ബ്രാഞ്ച് തലങ്ങളിലാണ് പ്രതിഷേധ സംഗമം നടന്നത്. കോഴിക്കോട് ജില്ലയിൽ 20000 കേന്ദ്രങ്ങളിലായി ഒന്നരലക്ഷം പേർപങ്കാളികളായി. കിഡ്സൺകോർണറിൽ സി  പി ഐ എം eകന്ദ്രകമ്മിറ്റി അംഗം എളമരംകരീംഎംപി ഉദ്ഘാടനം ചെയ്തു.
hold
ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്,എ പ്രദീപ് കുമാർ MLA പി.സതിദേവി, കെഎം സച്ചിൻദേവ് തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിൽ പങ്കാളികളായി. കണ്ണൂരിൽ ഇരുപതിനായിരം കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം പേരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ പി കെ ശ്രീമതി ടീച്ചർ പാപ്പിനിശ്ശേരിയിലും എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിലും ധർണ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ പേരാവൂരിലും സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ പാനൂരിലും പ്രതിഷേധത്തിന് നേതൃത്വ നൽകി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജെയിംസ് മാത്യു തളിപ്പറമ്പിലും ടി വി രാജേഷ് മാടായിലും കെ കെ രാഗേഷ് അഞ്ചരക്കണ്ടിയിലും എ എൻ ഷംസീർ തലശ്ശേരിയിലും പ്രതിഷേധത്തിൽ പങ്കെടുത്തു.
വയനാട്ടിൽ 750 കേന്ദ്രങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ കൽപ്പറ്റ വിജയപമ്പ്‌ പരിസരത്തും സംസ്ഥാന കമ്മറ്റി അംഗം എം എൽ എ കൂടിയായ സി കെ ശശീന്ദ്രൻ HIMUP സ്കൂൾ പരിസരത്തും പങ്കെടുത്തു.
മലപ്പുറത്ത് 2100 ബ്രാഞ്ചുകളിലെ 4000 കേന്ദ്രങ്ങളിലായി  അമ്പതിനായിരത്തോളം പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് മലപ്പുറം കുന്നുമ്മലിലും
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ  പി പി വാസുദേവൻ പെരിന്തൽമണ്ണയിലും
പി കെ സൈനബ നിലമ്പൂരിലും പങ്കെടുത്തു.
പാലക്കാട് 7500 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി CK രാജേന്ദ്രൻ   കിഴക്കഞ്ചേരി കുണ്ടുകാട് പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ചന്ദ്രൻ –  ,
NN കൃഷ്ണദാസ് , കെ. വി രാമകൃഷ്ണൻ, MB രാജേഷ് ,  ഗിരിജ സുരേന്ദ്രൻ  എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
കാസർക്കോട്  ജില്ലയിൽ 1275 കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ സമരത്തിൽ പതിനായിരങ്ങൾ അണിനിരന്നു. കയ്യൂർ, ചീമേനി രക്തസാക്ഷി കുടുംബാംഗങ്ങൾ, തിരുവോണ ഓണനാളുകളിൽ കൊല്ലപ്പെട്ട ഉദുമയിലെ ബാലകൃഷ്ണൻ, കാലിച്ചാനടുക്കത്തെ സി നാരായണൻ എന്നിവരുടെ കുടുംബാംഗങ്ങൾ, മറ്റ് രക്തസാക്ഷികളുടെ ബന്ധുക്കൾ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
നീലേശ്വരത്ത് കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ  സംസ്ഥാന സമിതി അംഗം സി എച്ച് കുഞ്ഞമ്പു എന്നിവരും വിവിധ eകന്ദ്രങ്ങളിൽ പങ്കെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News