പൗരത്വഭേദഗതി നിയമത്തിന് എതിരെ പ്രസംഗിച്ചതിന് ദേശീയസുരക്ഷാ നിയമപ്രകാരം അറസ്‌റ്റ് ചെയ്യപ്പെട്ട ഡോ. കഫീൽഖാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ചൊവ്വാഴ്‌ച്ച രാത്രി ജയിൽ മോചിതനായി.
‘ഏറ്റുമുട്ടലിലൂടെ എന്നെ വധിക്കാതിരുന്ന ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനോട് നന്ദിയുണ്ട്. യുപിയിലെ രാജാവ് കുട്ടികളെ പോലെ പിടിവാശികളാണ് നടപ്പാക്കുന്നത്’’–യോഗി ആദിത്യനാഥ് സർക്കാരിനെയും ഉത്തർപ്രദേശ് പൊലീസിനെയും പരിഹസിച്ച്- ഡോ. കഫീൽഖാൻ പറഞ്ഞു.
ജനുവരി 29ന് മുംബൈ വിമാനത്താവളത്തിൽനിന്നാണ് ഡോ. കഫീൽഖാനെ അറസ്‌റ്റ് ചെയ്‌തത്. ഫെബ്രുവരി 10ന് ചീഫ്‌ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചെങ്കിലും മോചിപ്പിക്കാൻ ജയിൽ അധികൃതർ തയ്യാറായില്ല.
രണ്ടുദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ പേരിൽ ദേശീയസുരക്ഷാ നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി 200 ദിവസത്തോളം ജയിലിലിട്ടു.
ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവും സർക്കാരിന്റെ ഉത്തരവുകളും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടു.

Get real time update about this post categories directly on your device, subscribe now.