മുംബൈയിൽ രോഗലക്ഷണമില്ലാത്ത സമ്പന്നരാണ് ഐസിയു കിടക്കകൾ ദുരുപയോഗം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ

കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ലാത്ത സമ്പന്നരാണ് മുംബൈയിലെ ആശുപത്രികളിലെ ഐസിയു കിടക്കകളിൽ ചികത്സയിലിരിക്കുന്നവരിൽ ഭൂരിഭാഗമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

ഗ്രാമീണ മേഖലയിലാണ് കൂടുതലായും രോഗബാധ പടരുന്നത്. രോഗം സ്ഥിരീകരിച്ച 80 ശതമാനം ആളുകളും ലക്ഷണമില്ലാത്തവരാണ്.

എന്നാൽ ചില സമ്പന്നർ രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഐസിയു സംവിധാനം ദുരുപയോഗം ചെയ്യുന്നതായി അറിയുവാൻ കഴിഞ്ഞുവെന്നും അത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് -19 ബാധിച്ചു മറാത്തി ന്യൂസ് ചാനൽ ജേണലിസ്റ്റിന്റെ മരണത്തെ പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബുധനാഴ്ച പൂനെയിൽ മരിച്ച 42 കാരനായ മാധ്യമപ്രവർത്തകന് കൃത്യസമയത്ത് കാർഡിയാക് ആംബുലൻസ് ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഗുരുതരാവസ്ഥയിലുള്ള നിരവധി കോവിഡ് രോഗികളെയാണ് ഐസിയു കിടക്കയുടെ അഭാവം പ്രതിസന്ധിയിലാക്കുന്നതെന്ന പരാതികൾ നില നിൽക്കുമ്പോഴാണ് മന്ത്രിയുടെ ഇടപെടൽ ആശ്വാസം പകരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News