കൊല്ലം ജില്ലയില്‍ 90 ഉം 93 വയസുള്ള കൊവിഡ് ബാധിതര്‍ രോഗമുക്തരായി

കൊല്ലം ജില്ലാ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 93 വയസുകാരിയും 90 കാരനും രോഗമുക്തരായി. പതിവു പോലെ ആരോഗ്യ പ്രവർത്തകർ പൂചെണ്ടു നൽകി വയോദികർക്ക് യാത്രയയപ്പു നൽകി.

അതേ സമയം കമലാക്ഷിക്ക് ചില രോഗികൾ കൽപിച്ച ഭ്രഷ്ടിനെ കേരളത്തിന്റെ ആരോഗ്യ വകുപ്പ് നേരിട്ടതും കോവിഡ് ചികിതിസയിലെ മറ്റൊരു ചരിത്രമായി.

കൊല്ലം മതിലിൽ സ്വദേശി 93 വയസുള്ള കൃഷ്ണനും,90 കാരി പട്ടാഴി സ്വദേശിനി കമലാക്ഷിയുമ‌ാണ് രോഗമുക്തരായത്.

ഇതിൽ കമലാക്ഷിയെ പരിചരിക്കാൻ പോലും കുടുമ്പാംഗങൾ തയാറാകാത്തതിനെ തുടർന്ന് സ്വന്തം അമ്മയായി കരുതി ആരോഗ്യ പ്രവർത്തകർ തന്നെ ബൈസ്റ്റാന്ററായി പരിചരിക്കുകയായിരുന്നു.

മാത്രമല് കമലാക്ഷിയെ വാർഡിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് ചികിത്സയിലുള്ള ചില സ്ത്രീകൾ പ്രതിഷേധം ഉയർത്തുകയും ഭ്രഷ്ട് കൽപ്പിക്കുകയും ചെയ്തിരുന്നു.

ഭ്രഷ്ട് കൽപ്പിച്ചവരെ ഈ വാർഡിൽ നിന്നു പുറത്താക്കിയാണ് അവർക്ക് മറുപടി നൽകിയതെന്ന് ആശുപത്രി സൂപ്രണ്ട് വസന്തദാസ് പറഞ്ഞു.

കൃഷ്ണന് ഇടുപ്പെല്ലിലെ പൊട്ടലിനെ തുടർന്ന് ചികിത്സയിലെ ഇരിക്കെയാണ് കോവിഡ് പോസിറ്റീവായത്.കമലാക്ഷി അമ്മ ഇടതു കൈയ്യിലെ പൊട്ടലിന് ശസ്ത്രക്രിയക്ക് വിധേയയാകാൻ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ 14 ദിവസങ്ങളായി ജില്ലാ കൊവിഡ് ആശുപത്രിയിൽ ഇരുവരും ചികിത്സയിൽ ആയിരുന്നു. ചിക്ത്സയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരായ അനിരുപ് ശങ്കർ,ഫിൽസൺ,ഗിരീഷ്,അന്നുആനന്ദ്,സ്റ്റാഫ് നഴ്സുമാർ,നഴ്സിംഗ് അസിസ്റ്റന്റ്,ഗ്രേഡ് 2 ജീവനക്കാർ എന്നിവരെ സൂപ്രണ്ട് അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News