സിപിഐഎം ആക്രമണത്തില്‍ മണ്ഡലം കമ്മിറ്റി ഓഫീസ് തകര്‍ന്നെന്ന് ഡിസിസി പ്രസിഡണ്ട്; വാര്‍ത്ത വ്യാജമാണ് പ്രചരിപ്പിക്കരുതെന്ന് മണ്ഡലം പ്രസിഡണ്ട്

തിരുവനന്തപുരം വെഞ്ഞാറമൂട് കോണ്‍ഗ്രസുകാര്‍ നടത്തിയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുന്നുവെന്ന വാദത്തിന്റെ പൊള്ളത്തരം വെഴിവാവുന്നു.

സിപിഐഎം ആക്രമണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടുവെന്നും ഇവിടങ്ങളില്‍ താന്‍ നേരിട്ട് സന്ദര്‍ശിച്ചുവെന്നുമാണ് കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സിപിഐഎം ആക്രമണത്തില്‍ തകര്‍ന്നതായി കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന വെള്ളിയാംപറമ്പിലെ കോണ്‍ഗ്രസ് ഓഫീസ്

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ഇതില്‍ നിന്നും പിന്‍തിരിയണമെന്നും മണ്ഡലം പ്രസിഡണ്ട് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ആക്രമണത്തില്‍ തകര്‍ന്നുവെന്ന് പറഞ്ഞ മട്ടന്നൂര്‍ വെള്ളിയാംപറമ്പ് കോണ്‍ഗ്രസ് ഓഫീസിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല.

എന്നാല്‍ തിരുവനന്തപുരത്തുള്‍പ്പെടെ പലയിടങ്ങളിലും കോണ്‍ഗ്രസ് ആക്രമണം തുടരുകയാണ്. തിരുവനന്തപുരം കരിമഠം കോളനിയില്‍ ഉള്‍പ്പെടെ ഇന്നലെ രാത്രി കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പൊലീസുകാര്‍ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here