രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് ഉയര്‍ത്തി വിമര്‍ശനവുമായി പി ചിദംബരം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റുകൾ ഉയർത്തിക്കാട്ടി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി ചിദംബരം രംഗത്ത്.

നരേന്ദ്ര മോദിയുടെ 2013ലെ ട്വീറ്റ് കുത്തിപ്പൊക്കിയാണ് അദ്ദേഹത്തോട് ചിദംബരം ചോദ്യങ്ങളുന്നയിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാർ കാലത്തെ മോദിയുടെ ട്വീറ്റ് റീ ഷെയര്‍ ചെയ്തിരിക്കുകയാണ് ചിദംബരം.

“രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ച്ചയിലാണ്. യുവാക്കൾക്കാവശ്യം തൊഴിലാണ്. തരംതാണ രാഷ്ട്രീയകളികൾ കൊണ്ട് ‌ സമയം പാഴാക്കാതെ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ.

ചിദംബരം ജി, താങ്കൾ താങ്കളുടെ ജോലിയില്‍ ശ്രദ്ധിക്കൂ” എന്നായിരുന്നു മോദിയുടെ ട്വീറ്റ്. തനിക്കും ഇതേ വാക്കുകൾ തന്നെയാണ് പറയാനുള്ളത് എന്നാണ് ട്വീറ്റ് ഷെയർ ചെയ്തു കൊണ്ട് ചിദംബരം പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News