മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ ബിജെപിയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ആരോപണം ഡിജിറ്റല്‍ ഫയലിംഗിനെ കുറിച്ച് ധാരണയില്ലാതെ

മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ ബിജെപിയുടെ ആരോപണങ്ങള്‍ പൊളിഞ്ഞു. വസ്തുത കൈരളി ന്യൂസ് പുറത്ത് വിട്ടു. ഒപ്പിടേണ്ട ഫയല്‍ ഓഫീസിലെത്തിയാല്‍ സ്‌കാന്‍ ചെയ്ത് മെയില്‍വഴി മുഖ്യമന്ത്രിക്കയക്കുകയാണ് മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍ ചെയ്യുന്ന പതിവ് രീതി.

മുഖ്യമന്ത്രി പരിശോധിച്ച് അനുമതി നല്‍കേണ്ടവ ഒപ്പിട്ടശേഷം തിരികെ അയക്കും. തിരികെ ഓഫീസ് മെയിലില്‍ എത്തുന്ന ഫയല്‍ പ്രിന്റെടുത്ത് സീല്‍ വച്ച് ബന്ധപ്പെട്ട വകുപ്പിനയക്കും. ഈ വസ്തുതകള്‍ മറച്ച് വച്ചാണ് മുഖ്യമന്ത്രിക്കെതിരായ ബിജെപിയുടെ ആരോപണം.

സംസ്ഥാന സര്‍ക്കാര്‍ ഇ ഫയല്‍ – പേപ്പര്‍ ഫയല്‍ എന്നിങ്ങനെയാണ് ഫയലുകളെ കൈകാര്യം ചെയ്യുന്നത്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലത്തില്ലാത്തപ്പോള്‍ ഇ ഫയലുകളില്‍ ഡിജിറ്റല്‍ ഒപ്പിടന്നതിന് യാതൊരു തടസ്സവുമില്ല.

മുഖ്യമന്ത്രിക്ക് നേരിട്ട് ലോഗിന്‍ ചെയ്ത് ഫയല്‍ പരിശോധിച്ച് മാറ്റം വരുത്തണമെങ്കില്‍ അത് രേഖപ്പെടുത്താം, അല്ലെങ്കില്‍ ഡിജിറ്റല്‍ ഒപ്പിട്ട് ഫയല്‍ തുടര്‍ നടപടിക്ക് കൈമാറാം. പേപ്പര്‍ ഫയലുകളുടെ കാര്യത്തില്‍ ഒപ്പിടേണ്ട ഫയല്‍ ഓഫീസില്‍ എത്തിയാല്‍ സ്‌കാന്‍ ചെയ്തത് മെയില്‍ വഴി മുഖ്യമന്ത്രിക്ക് അയക്കും. ഫയല്‍ ഡൗണ്‍ലോഡ് ചെയ്തത് മുഖ്യമന്ത്രി പരിശോധിച്ച് അനുമതി നല്‍കേണ്ടവ ഒപ്പിട്ടശേഷം തിരിച്ചയക്കും.

തിരിച്ച് ഓഫീസ് മെയിലില്‍ എത്തിയാല്‍ അത് കളര്‍ പ്രിന്റേടുത്ത് സീല്‍ ചെയ്ത് ഫയല്‍ ബന്ധപ്പെട്ട വകുപ്പിലേക്ക് അയക്കും. ഇതാണ് മുഖ്യമന്ത്രി കേരളത്തിന് പുറത്താകുമ്പോള്‍ ഫയലുകളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന രീതി. 2018 സെപ്തംബര്‍ 2നാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി പുറത്ത് പോകുന്നത്. തിരികെ എത്തുന്നത് സെപ്തംബര്‍ 23നും. അതിനിടയില്‍ സെപ്തംബര്‍ 9ന് മലയാളം സര്‍വകലാശാലയുടെ ഫയലില്‍ വ്യാജമായി മുഖ്യമന്ത്രിയുടെ ഒപ്പിട്ടു എന്നാണ് ബിജെപി ആരോപണമുന്നയിച്ചത്.

അതാണ് നിമിഷങ്ങള്‍ക്കക്കം പൊളിഞ്ഞതും. വ്യാജ ഒപ്പിട്ട സംഭവത്തെ തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ മാറ്റിയത് എന്ന ആരോപണവും തെറ്റാണ് എന്ന് തെളിഞ്ഞു. 2018 സെപ്തംബറിലാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയത്. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പോകുന്നത് 2019 മാര്‍ച്ചിലും.

മാര്‍ച്ച് 11ന് സി പി ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതാണ് വസ്തുത എന്നിരിക്കെയാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ലക്ഷ്യമാക്കിയുള്ള ബിജെപിയുടെ വ്യാജ ആരോപണങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News