രാഷ്ട്രീയം മൂല്യങ്ങളെ മുന്‍നിര്‍ത്തുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാകണം; വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പ്രതിഷേധവുമായി രാഷ്ട്രീയം മൂല്യങ്ങളെ മുന്‍നിര്‍ത്തുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാകണം; വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍.

മനുഷ്യവംശമൊന്നാകെ ഒരു ഒരു മഹാവ്യാധിക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു കാലമാണിത്. കേരളവും വലിയ ആശങ്കയിലാണ്. ഈ സന്ദര്‍ഭത്തില്‍ തിരുവനന്തപുരത്തെ വെഞ്ഞാറമ്മൂടില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായി എന്നത് അത്യധികം വ്യസനമുണ്ടാക്കുന്നു.

രോഗവ്യാപനത്തിന്റേയും പ്രതിരോധത്തിന്റെയും സവിശേഷ സന്ദര്‍ഭത്തില്‍ ആണെങ്കിലും മലയാളി തിരുവോണം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ആ പൊന്നോണത്തിന്റെ നെറുകയിലേക്ക് യുവാക്കളുടെ ചോര തെറിച്ചു വീണത്. വീടിനും നാടിനും വേണ്ടപ്പെട്ടവരായിരുന്നു നഷ്ടപ്പെട്ട ആ യുവാക്കള്‍.

കേസന്വേഷണത്തിന്റെ ഭാഗമായി ഏതാനും പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവരെല്ലാം കോണ്‍ഗ്രസ് പാര്‍ടിയുമായി ബന്ധപ്പെട്ടവരാണ് എന്നു കാണുന്നു. രാഷ്ട്രീയാഭിമുഖ്യത്തിന്റെ പേരില്‍ പ്രതികളെ പിന്തുണക്കാനും സംരക്ഷിക്കാനും ശ്രമമുണ്ട്. ഇത് വലിയ ആപത് സൂചനയാണ് കാണിക്കുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ടികള്‍ ആശയത്തിനു പകരം ആയുധം എടുക്കാന്‍ തുടങ്ങിയാല്‍ രാജ്യത്ത് മനുഷ്യജീവിതം അസാധ്യമായിത്തീരും.

ആശയമോ അഭിപ്രായമോ മുന്നോട്ടു വെക്കാനില്ലാതാവുമ്പോഴാണ് ആയുധങ്ങള്‍ പുറത്തുവരുന്നത്. ആഭിപ്രായ ഭിന്നതകളുടെ പേരില്‍ കൊലക്കത്തിയുയരുന്ന പ്രവണതയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

രാഷ്ട്രീയപ്രവര്‍ത്തനം മൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനം കൂടി ആകേണ്ടതുണ്ടെന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കൊലപാതകികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദ്യങ്ങളോടെ,
പ്രൊ.എം.കെ.സാനു
സച്ചിദാനന്ദൻ
എം.മുകുന്ദൻ
വൈശാഖൻ
കെ.പി.എ.സി.ലളിത
യു.എ.ഖാദർ
ഷാജി എൻ.കരുൺ
ബാലചന്ദ്രൻ ചുള്ളിക്കാട്
എം.എൻ.കാരശ്ശേരി
പത്മശ്രി കലാമണ്ഡലം ശിവൻ നമ്പൂതിരി
നിലമ്പൂർ ആയിഷ
ആലങ്കോട് ലീലാകൃഷ്ണൻ
നീലമ്പേരൂർ മധുസുദനൻ നായർ
വിജയലക്ഷ്മി
എൻ.പ്രഭാകരൻ
കെ.ആർ.മീര
കമൽ
സുനിൽ പി.ഇളയിടം
ഏഴാച്ചേരി രാമചന്ദ്രൻ
പ്രഭാവർമ്മ
ഇബ്രാഹിം വേങ്ങര
ഖദീജ മുംതാസ്
വി.വിജയകുമാർ
അഷ്ടമൂർത്തി
ശാരദക്കുട്ടി
മുണ്ടൂർ സേതുമാധവൻ
കെ.പി.രാമനുണ്ണി
പി.എൻ.ഗോപികൃഷ്ണൻ
ടി.ഡി.രാമകൃഷ്ണൻ
എസ്.രമേശൻ
ഇ.പി.രാജഗോപാലൻ
മധുപാൽ
എൻ.ശശീധരൻ
ഡോ.പി.കെ.പോക്കർ
പ്രിയനന്ദനൻ
സത്യപാൽ
മണമ്പൂർ രാജൻ ബാബു
മ്യൂസ് മേരി ജോർജ്
എൻ.രാജൻ
മാധവൻ പുറച്ചേരി
വിനു എബ്രഹാം
വിജയരാജമല്ലിക
പി.വി.കെ.പനയാൽ
ഡോ.കെ.പി.മോഹനൻ
ഡോ.അനിൽ ചേലേമ്പ്ര
പ്രൊ.വി.സുകുമാരൻ
നേമം പുഷ്പരാജ്
പി.വി.ഷാജികുമാർ
വിനോദ് വൈശാഖി
ജോണി എം.എൽ.
ഡോ.ജെയിംസ് പോൾ
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ശ്രീലത വർമ്മ
താഹ മാടായി.
എബി എൻ.ജോസഫ്
ടി.പി.വേണുഗോപാലൻ
മുരുകൻ കാട്ടാക്കട
സെബാസ്റ്റ്യൻ
ഡോ.എസ്.രാജശേഖരൻ
വിൽസൺ സാമുവൽ
സി.പി.അബൂബക്കർ
പ്രമോദ് പയ്യന്നൂർ
കവിത ബാലകൃഷ്ണൻ
വിധു വിൻസൻ്റ്
എ.സി.ശ്രീഹരി
പി.എസ്.ശ്രീകല
പൊന്ന്യം ചന്ദ്രൻ
ടി.കെ.ശങ്കരനാരായണൻ
ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി
മോഹൻദാസ് ശ്രീകൃഷ്ണപുരം
സുജ സൂസൻ ജോർജ്
വി.സീതമ്മാൾ
ജി.പി.രാമചന്ദ്രൻ
വി.കെ.ജോസഫ്
ഡോ.പ്രഭാകരൻ പഴശ്ശി
കെ.കെ.രമേഷ്
എൻ.രാധാകൃഷ്ണൻ നായർ
എൻ.ആർ.ഗ്രാമപ്രകാശ്
പുരുഷൻ കടലുണ്ടി
കലാമണ്ഡലം വാസുദേവൻ
എ.വി.അജയകുമാർ
പി.ആർ.ജയശീലൻ
ജോതിഭായി പരിയാടത്ത്
പ്രൊഫ.വി.ഹർഷകുമാർ
വസന്തകമാർ സാംബശിവൻ
ഗായത്രി വർഷ
വി.എസ്.ബിന്ദു
ഷെറി
പ്രമോദ് വെള്ളച്ചാൽ
രാമപുരം ചന്ദ്രബാബു
സി.പി.ചിത്ര
സി.ആർ.ദാസ്
ഡോ:ഡി.ഷീല
റജില ഷെറിൻ
വി.മുരളി
യു.കെ.സുരേഷ്കുമാർ
പ്രൊഫ.എൻ.കൃഷ്ണൻ നമ്പൂതിരി
ഡോ.കെ.പ്രദീപ്കുമാർ
കെ.രമ
ഡോ.കെ.ജി.പൗലോസ്
എ.കെ.രമേശ്
എം.എൻ.വിനയകുമാർ
സി.അശോകൻ
രാജേഷ് മേനോൻ
വി.ഡി.പ്രേമപ്രസാദ്
സി.എം.വിനയചന്ദ്രൻ
നാരായണൻ കാവുമ്പായി
സി.പി.ചിത്രഭാനു.
ഡോ.സി.ഉണ്ണിക്കൃഷ്ണൻ
ജയചന്ദ്രൻ കുട്ടമത്ത്
യു.ഹേമന്ത് കുമാർ
കെ.മുസ്തഫ
എം.ദേവകുമാർ
അജിത്രി
വേണു പാലൂർ
ജോഷി ഡോൺ ബോസ്കോ
ടി.ആർ.കൃഷ്ണൻകുട്ടി
എൻ.ചന്ദ്രബാബു
ജോസഫ് ചാക്കോ
കെ.ജയചന്ദ്രൻ
സുഗതൻ കരുവാറ്റ
കൈപ്പട്ടൂർ തങ്കച്ചൻ
സുധീഷ് വെൺപാല
ബീന സജീവ്
കാരക്കാമണ്ഡപം വിജയകുമാർ
സി.രാമകൃഷ്ണൻ (കൊൽക്കത്ത)
സി നാരായണൻ (കൊൽക്കത്ത)
എം.എം.നാരായണൻ
കരിവെള്ളൂർ മുരളി
കെ.ഇ.എൻ.
വി.എൻ.മുരളി
ടി.ആർ.അജയൻ
സി.രാവുണ്ണി
എ.ജി.ഒലീന
എ.ഗോകുലേന്ദ്രൻ
ഡോ.കെ.കെ.സുലേഖ
പി.എൻ.സരസമ്മ
ജിനേഷ് കുമാർ എരമം
ബഷീർ ചുങ്കത്തറ
ഡി.സുരേഷ് കുമാർ
എം.കെ.മനോഹരൻ
അശോകൻ ചരുവിൽ
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here