തിരുവനന്തപുരം: ബിജെപിയുടെ വ്യാജ ഒപ്പ് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ബിജെപിയുടെ ആരോപണങ്ങള്‍. ഒപ്പ് തന്റേത് തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: അവര്‍ക്കതിനെ കുറിച്ച് നിശ്ചയം ഇല്ലാത്തത് കൊണ്ടായിരിക്കാം പരാതി. നേരത്തെ ഇത്തരമൊരു കാര്യം വന്നപ്പോ അതുമായി ബന്ധപ്പെട്ട് അന്ന് വിശദീകരണം വന്ന കാര്യം, അതിവിടെ പറയാം. ഒപ്പ് എന്റേതാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്തംബര്‍ ആറിന് 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ട്.
ആറാം തീയതി ഫയല്‍ അയച്ച് കിട്ടി. അതില്‍ ഒപ്പിട്ട് തിരിച്ചയച്ചതാണ്. അതിന്റെ രേഖയും കയ്യിലുണ്ട്. ആറാം തീയതി എന്ന ദിവസം 39 ഫയലുകള്‍ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. എല്ലാ ദിവസവും ഇങ്ങനെ ഫയല്‍ അയക്കാറുണ്ട്. അതെല്ലാം ഞാന്‍ നോക്കി അംഗീകരിച്ച് ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ഒപ്പ് വ്യാജമല്ല.

Get real time update about this post categories directly on your device, subscribe now.