ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങാതി; കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നത്; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: യുഡിഎഫ് ഇപ്പോള്‍ ഈ നിലയിലാണ് സ്വീകരിക്കുന്നത്. ബിജെപി പറയും യുഡിഎഫ് ഏറ്റെടുക്കും. ബിജെപിക്ക് അറിയാതിരിക്കാം. കുഞ്ഞാലിക്കുട്ടിക്ക് ഇത് അറിയാതെ ഇരിക്കില്ല.

സംസ്ഥാനത്ത് 2013 ആഗസ്റ്റ് 24 മുതല്‍ ഈ പറയുന്ന ഫയല്‍ പ്രൊസസിങ് ഇ-ഓഫീസ് വഴി നടത്താമെന്ന് ഉത്തരവിറക്കി. അന്ന് മുതല്‍ ഇത് നടക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി അത് ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. എന്നാല്‍ മനസിലാക്കാത്തതല്ല.

കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നത്. മുന്‍പന്തിയില്‍ നില്‍ക്കണമെന്ന് ലീഗിന് തോന്നുന്നുണ്ടാകും.

ഗവേഷണം നടത്തി കണ്ടെത്തിയതായിരിക്കും ഇത്. 2018 ലേക്ക് പോകണമെങ്കില്‍ അത് തീരെ അറിയാതെവില്ല. കുറച്ച് സമയത്തേക്ക് പുകമറ നില്‍ക്കട്ടെ എന്ന് കരുതിക്കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News