ജ്വല്ലറിത്തട്ടിപ്പ്: മഞ്ചേശ്വരം എംഎല്‍എക്കെതിരെ കൂടുതല്‍ പരാതി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെപേരില്‍ തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ കൂടുതല്‍ നിക്ഷേപകര്‍ പരാതികളുമായെത്തി. എം എല്‍ എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡിന് വേണ്ടി നിക്ഷേപം സ്വീകരിച്ചുവെന്നാണ് പരാതി.

പഴയങ്ങാടി മുട്ടം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (15 ലക്ഷം രൂപ), ചെറുവത്തൂര്‍ സ്വദേശികളായ മഹമൂദ്, ഖദീജ (10 ലക്ഷം രൂപ) എന്നിവരാണ് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്.

ഇതോടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 6 ആയി. വിശ്വാസ വഞ്ചനാക്കുറ്റത്തിന് എം സി കമറുദ്ദീന്‍, കമ്പനി എം ഡി പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News