വെഞ്ഞാറമൂട് ഇരട്ട കൊലക്കേസ്: മുഖ്യപ്രതിയായ ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പിടിയില്‍. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ബിജു എന്ന ഉണ്ണിയാണ് പിടിയിലായത്. കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റും ആണ് ഇയാള്‍. ഇയാള്‍ മുന്‍പും കൊല കേസില്‍ പ്രതിയായിട്ടുണ്ട്.

മദപുരത്തെ ഒരു കുന്നിന് മുകളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ ഒരു സ്ത്രീ അടക്കം 8 പേര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ക്യത്യത്തില്‍ നേരിട്ട പങ്കെടുത്ത ഇയാളുടെ അറസ്റ്റ് പോലീസിന് നേട്ടമായി .പിടിയിലായ മദപുരം ഉണ്ണി മുന്‍പ് ഒരു കൊല കേസില്‍ പ്രതിയായിട്ടുണ്ട്.

നിരവധി അബ്കാരി കേസിലും പ്രതിയായ ഇയാളുടെ പേരില്‍ ക്രഷര്‍ യൂണിറ്റ് ഉടമയെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചതിന്റെ പേരിലും കേസുണ്ട്. വെമ്പായം സ്വദേശിയായ ജില്ലയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായി ആണ് ഉണ്ണി. ഉണ്ണി പിടിയിലായതോടെ കേസിലെ കൊലപാതകികളുമായുള്ള ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ബന്ധം കൂടുതല്‍ അനാവരണം ചെയ്യപ്പെടും.

കേസിലെ മറ്റൊരു മുഖ്യപ്രതിയായ അന്‍സറിനെയാണ് ഇനി പിടി കിട്ടാനുള്ളത്. ഇരട്ട കൊലപാതകവുമായി ബന്ധപ്പെട് കോന്നി സ്വദേശിനിയായ പ്രീജ അടക്കം എട്ട് പേരാണ് ഇതുവരെ പിടിയിലായത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News