സംസ്ഥാനത്ത് കൂടുതൽ കൊവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകൾ തയ്യാറായി. മെഡിക്കല്‍ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും സൗകര്യമുള്ള 14 അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളാണ് സജ്ജമായത്.
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നത് മുന്നില്‍ കണ്ടാണ് വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് നേരത്തെ 27 മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിന് പുറകേയാണ് പുതിയ 14 മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി തയ്യാറായിരിക്കുന്നത്. ഓരോ ജില്ലയ്ക്ക് ഓരോന്ന് എന്ന കണക്കിലാണ് അനുവദിച്ചിരിക്കുന്നത്.
മെഡിക്കല്‍ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും ഇതിൽ സൗകര്യമുണ്ടായിരിക്കും. 9 മാസത്തേയ്ക്ക് 2.75 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നത് മുന്നില്‍ കണ്ടാണ് വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
കൊവിഡ് കാലത്ത് ഏറെ സഹായകരമാണ് ഈ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍. ക്വാറന്‍റൈനിലുള്ളവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍വഹിക്കാനാകും. ടെലി മെഡിസിന്‍ ലിങ്കുമായി ബന്ധിപ്പിച്ച് അണുബാധ നിയന്ത്രണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുക.
സാമ്പിള്‍ ശേഖരണം, സാധാരണ രോഗങ്ങള്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ക്കുമുള്ള പ്രധിരോധ സേവനങ്ങള്‍, പ്രഥമശുശ്രൂഷ, റഫറല്‍ സേവനങ്ങള്‍, കുടുംബാസൂത്രണ സേവനങ്ങള്‍, പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിചരണം, രോഗപ്രതിരോധം, ദേശീയ ആരോഗ്യ പദ്ധതി നടപ്പാക്കല്‍, ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പതിവ് ലാബ് പരിശോധന, വിട്ടുമാറാത്ത എല്ലാ രോഗങ്ങളുടെയും രോഗനിര്‍ണയം, പതിവ് ചികിത്സ, ഏതെങ്കിലും അടിയന്തിര രോഗിയെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് യൂണിറ്റിന്‍റെ പ്രവർത്തനം.
ആരോഗ്യ വകുപ്പിന് വേണ്ടി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Get real time update about this post categories directly on your device, subscribe now.