ഇരുവൃക്കകളും തകരാറിലായ യൂത്ത് കോൺഗ്രസ്പ്രവർത്തകന് രക്ഷകരായി കൂരാച്ചുണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ

തിരുവോണത്തലേന്ന് കോൺഗ്രസുകാർ വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജീവനെടുത്തപ്പോൾ ഇരു വൃക്കകളും തകരാറിലായ യുത്ത് കോൺഗ്രസ്പ്രവർത്തകന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു കോഴിക്കോട് കൂരാച്ചുണ്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകർ.

കക്കയത്തെ യുത്ത് കോൺഗ്രസ് പ്രവർത്തകൻ ജിനുജോണിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണംകണ്ടെത്താനാണ് ഡിവൈഎഫ്ഐ യൂത്ത്ബ്രിഗേഡ് രംഗത്തിറങ്ങിയത്.

ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ്മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിവീഴ്ത്താൻ കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി രാകിമിനുക്കിയ ഉത്രാട ദിവസത്തിലാണ് ഇങ്ങ് കോഴിക്കോട്ട് കൂരാച്ചുണ്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നൻമയുടെയുംകാരുണ്യത്തിന്റെയും പുതിയ മാതൃക തീർത്തത്.

ഇരുവൃക്കകളും തകരാറിലായ കക്കയത്തെ യുത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ജിനുജോണിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാണ് ഡിവൈഎഫ്ഐ യൂത്ത് ബ്രിeഗഡ് രംഗത്തിറങ്ങിയത്. ഒറ്റ ദിവസം കൊണ്ട് കക്കയം അങ്ങാടിയിലും മറ്റും ബക്കറ്റ് കളക്ഷൻ നടത്തി നാൽപതിനായിരത്തിലധികം രൂപയാണ് സമാഹരിച്ചത്.

60 ലക്ഷം രൂപ ചിലവ് വരുന്ന ചികിൽസക്കായി രണ്ടാഴ്ച മുമ്പാണ് ചികിൽസാ കമ്മിറ്റി രൂപികരിച്ചത്. ശസ്ത്രക്രിയക്കായി ആറ് ലക്ഷം രൂപ ഉടൻ ആശുപത്രിയിൽകെട്ടിവെക്കേണ്ടി വന്നു. ഇതറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പണം സ്വരൂപിക്കാനിറങ്ങിയത്

കൊടിയുടെ നിറം നോക്കാതെ ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തുന്ന നൻമ നിറഞ്ഞ പ്രവർത്തനത്തെ അഭിനന്ദിച്ച് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി.

ഉത്രാട ദിവസം ആഘോഷങ്ങളൊക്കെ ഒഴിവാക്കി രാവിലെ മുതൽ വൈകീട്ട് വരെ അങ്ങാടിയിലും കടകളിലും എത്തുന്നവരിൽ നിന്നാണ് പണം പിരിച്ചത്. പിരിച്ച40010 രൂപ ചികിൽസാ കമ്മിറ്റി കൺവീനർക്ക് കൈമാറി. വൃക്ക മാറ്റിവെച്ച ജിനുജോൺ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സുഖംപ്രാപിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here