രണ്ടില ചിഹ്നം ലഭിച്ചതോടെ ജോസ് കെ മാണിക്ക് മുന്നില്‍ ചുവടുമാറ്റി കോണ്‍ഗ്രസ്

രണ്ടില ചിഹ്നം ലഭിച്ചതോടെ ജോസ് കെ മാണിക്ക് മുന്നില്‍ ചുവടുമാറ്റി കോണ്‍ഗ്രസ്. യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജോസ് പക്ഷത്തെ വീണ്ടും മുന്നണിയിലെത്തിക്കാനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഔദ്യോഗിക കേരള കോണ്‍ഗ്രസ് ജോസ്പക്ഷമാണെന്ന് വന്നതാണ് പിജെ ജോസഫിനെ തള്ളിയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചുവട് മാറ്റത്തിന് കാരണം.

കോട്ടയം ജില്ലാ പ്ഞ്ചായത്ത് അധ്യക്ഷ പദവിയെച്ചൊല്ലിയായിരുന്നു ജോസ് കെ മാണി പിജെ ജോസഫ് തര്‍ക്കം മുറുകിയത്. അധ്യക്ഷ പദവി ധാരണ പ്രകാരം ഒഴിഞ്ഞു നല്‍കാന്‍ തയ്യാറാവാത്ത ജോസ് വിഭാഗം മുന്നണിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയെന്നും പറഞ്ഞത് യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹ്നാന്‍ ആയിരുന്നു.

ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയെന്ന് ആവര്‍ത്തിച്ച രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അങ്ങനെ തീരുമാനിച്ചില്ലെന്ന വാദമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.

ഔദ്യോഗിക കേരള കോണ്‍ഗ്രസ് ജോസ്പക്ഷമാണെന്ന് വന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചുവട് മാറ്റത്തിന് കാരണം. മധ്യസ്ഥ ശ്രമത്തിനില്ലെന്ന് പറഞ്ഞെങ്കിലും അനുകൂല സാഹചര്യമൊരുങ്ങിയാല്‍ മധ്യസ്ഥതയ്ക്ക് ലീഗ് തന്നെ രംഗത്തിറങ്ങുമെന്നാണ് സൂചന. അതേസമയം ഒരു ചര്‍ച്ചയ്ക്കുമില്ലെന്നാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്.

കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തി കൂടിക്കാഴ്ചയും നടത്തി. എന്നാല്‍ ജോസഫിനെ തള്ളാനും മടിക്കില്ലെന്നാണ് സൂചനയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് വരുന്നത്. അതിനിടെ ഒപ്പമുള്ളവര്‍ പലരും ജോസ്പക്ഷത്തേക്ക് ചേക്കേറാന്‍ നീക്കം സജീവമാക്കിയത് ജോസഫ് വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതേസമയം തിരികെ എത്തിക്കാനുള്ള ശബ്ദങ്ങള്‍ക്ക് ചെവിക്കൊടുക്കാത നില്‍ക്കുകയാണ് ജോസ് വിഭാഗം. പുറത്താക്കിയ ശേഷം വീണ്ടും പുറകേ വരുന്നതിലേ ചതി തിരിച്ചറിയണമെന്ന വാദം ജോസ് പക്ഷത്തെ നേതാക്കള്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News