മഹാരാഷ്ട്രയിൽ രോഗവ്യാപനത്തിൽ വൻ വർദ്ധനവ്; 18,105 പുതിയ കേസുകൾ

കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡ് രോഗവ്യാപനത്തിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇന്ന് മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഏക ദിന റിപ്പോർട്ടുകൾ ഓരോ ദിവസവും കൂടി വരികയാണ്.

ലോകത്ത് ഏറ്റവും കൂടുതൽ രോഗം ബാധിച്ച രാജ്യമായ പെറുവിനേക്കാൾ കൂടുതലാണ് മഹാരാഷ്ട്രയുടെ നിലവിലെ കൊവിഡ് -19 കണക്കുകൾ.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,105 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 8,43,844 ആയി ഉയർന്നു. 391 കൊവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

മരണസംഖ്യ 25,586 ആയി. സംസ്ഥാനത്ത് 13,988 പേർക്ക് അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 6,12,484 ആയി. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 72.58 ശതമാനമാണ്.

മുംബൈയിൽ 1526 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് വരെ 1,50,095 കേസുകൾ രേഖപ്പെടുത്തുമ്പോൾ മരണസംഖ്യ 7761 ആയി ഉയർന്നു. 859 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

ഇത് വരെ 1,20,561 പേരുടെ അസുഖം ഭേദമായി. വ്യാഴാഴ്ച 37 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ രോഗമുക്തി നിരക്ക് 80 ശതമാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News