രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന ഇന്നും എണ്‍പതിനായിരം കടക്കുമെന്നാണ് സൂചന.

രാജ്യത്ത്‌ ഇന്നലെയാണ് ആദ്യമായി 83,000 കടന്നു. ആഗസ്‌ത്‌ 30ന് 79,461 രോ​ഗികളെ സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന എണ്ണം. 24 മണിക്കൂറില്‍ 83,883 രോ​ഗികള്‍, 1043 മരണം.

മഹാരാഷ്ട്രയില്‍ ഇന്നലെയും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ 18,105പേര്‍ രോഗബാധിതരായി. ആന്ധ്രയില്‍ 10,199ഉം പേര്‍ക്കും തമിഴ്‌നാട്ടില്‍ 5,892 പേര്‍ക്കും രോഗം ബാധിച്ചു. ദില്ലിയില്‍ ഇന്നലെ 2,737 പേരാണ് രോഗികളായത്.

അതിനിടെ മാസ്‌ക് ധരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ മാര്‍ഗ നിര്‍ദേശത്തില്‍ ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തത വരുത്തി.

ഒറ്റയ്ക്ക് വാഹനം ഓടിക്കുന്നവര്‍, സൈക്ലിംഗ് നടത്തുന്നവര്‍, വ്യായാമം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം ആക്കിയിട്ടില്ല എന്നാണ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News