അതിര്‍ത്തി സംഘര്‍ഷം: സേനാപിന്മാറ്റത്തിന് ചൈന തയ്യാറാകമെന്ന്‌ ഇന്ത്യ; എസ്‌സിഒ യോഗം ഇന്ന്‌

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ ആത്മാർഥമായി ഇടപെടാനും സേനാപിന്മാറ്റത്തിനും ചൈന തയ്യാറാകണമെന്ന്‌ ഇന്ത്യ. അതിർത്തിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള ചൈനയുടെ നടപടിയുടെ നേരിട്ടുള്ള ഫലമാണ് നാലുമാസമായി കിഴക്കൻ ലഡാക്കിൽ സംഭവിച്ചതെന്ന് വിദേശമന്ത്രാലയ വക്താവ്‌ അനുരാഗ്‌ ശ്രീവാസ്‌തവ പറഞ്ഞു. എല്ലാ പ്രശ്‌നവും ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്‌.

കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കരസേനാ മേധാവി എം എം നരവനെ ലേയിൽ എത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിൽ മേഖലയിലെ സാഹചര്യം വിലയിരുത്തും. സ്ഥിതിഗതികൾ ഉന്നത കമാൻഡർമാർ വിശദീകരിക്കും.

വ്യോമസേനാ മേധാവി എയർ ചീഫ്‌ മാർഷൽ ആർ കെ എസ്‌ ഭദൗരിയ കിഴക്കൻ മേഖലാ വ്യോമതാവളങ്ങൾ സന്ദർശിച്ചു. ചുഷൂൽ സെക്ടറിലെ സംഘർഷ പശ്ചാത്തലത്തിൽ അതിർത്തിയിൽ ഇന്ത്യ ജാഗ്രത തുടരുന്നു‌. പാംഗോങ്ങിലെ ഫിംഗർ നാലിൽ ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസം നിലയുറപ്പിച്ചു.

എസ്‌സിഒ യോഗം ഇന്ന്‌
മധ്യേഷ്യൻ രാജ്യങ്ങളുടെ സഖ്യമായ ഷാങ്‌ഹായ്‌ കോർപറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) മോസ്‌കോയിൽ വെള്ളിയാഴ്‌ച നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ പങ്കെടുക്കും.

കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ (സിഎസ്ടിഒ) യോഗത്തിലും രണ്ടാം ലോകയുദ്ധത്തിലെ വിജയത്തിന്റെ 75-ാം വാർഷിക അനുസ്‌മരണ പരിപാടിയിലും പങ്കെടുക്കും. എസ്‌സിഒ അംഗങ്ങളായ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം രൂക്ഷമായിരിക്കെയാണ്‌ യോഗം ചേരുന്നത്‌. ചൈനയുടെയും പാകിസ്ഥാന്റെയും പ്രതിരോധമന്ത്രിമാർ യോഗത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News