സുശാന്തിന്‍റെ മരണം; നടി റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്

സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയുടെ വീട്ടിലും പരിശോധന നടത്തി.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിനിടെ, കാമുകി റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെയ്ഡ്.

സുശാന്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി നേരത്തെ റിയ സമ്മതിച്ചിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നായിരുന്നു റിയയുടെ നിലപാട്. നടിയുടെ മൊബൈലിൽ മയക്കുമരുന്ന് സംബന്ധിച്ച ചാറ്റുകൾ അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അതേസമയം എന്‍.സി.ബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരന്‍ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

റിയയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിക്കും സാമുവല്‍ മിറാന്‍ഡയ്ക്കും സയിദ് വിലത്ര കഞ്ചാവ് വിതരണം ചെയ്തുവെന്നാണ് ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News