ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യപ്രതി കോണ്‍ഗ്രസ് തന്നെ; തെളിവുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുഖ്യ പ്രതി മദപുരം ഉണ്ണിയുടെ നിഷേധിക്കാന്‍ ആവാത്ത കോണ്‍ഗ്രസ് ബന്ധം പുറത്ത്.

മദപുരം ഉണ്ണിയെ തലയില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റിയുടെ പ്രസിഡന്‍റ് ആയി തിരഞ്ഞെടുക്കുന്ന  ഫോട്ടോ കൈരളി ന്യൂസിന് ലഭിച്ചു.

യൂത്ത് കോണ്‍ഗ്രസ് വെബായം മണ്ഡലം കമ്മറ്റി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ തലയില്‍ പഞ്ചായത്ത് അംഗം ഗോപനെയും കാണാം. ഗോപനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.

പ്രതികളായ സജീവ്, ഷജിത്ത് എന്നീവര്‍ യൂത്ത് കോണ്‍ഗ്രസ് തേമ്പാംമൂട് കമ്മറ്റി നേതൃത്വത്തില്‍ വാലിക്കുന്ന് കോളനിയില്‍ കോവിഡ് കാലത്ത് പച്ചക്കറി വിതരണം ചെയ്യുന്ന ചിത്രങ്ങളും പുറത്തായി.

പ്രതികളുടെ കോണ്‍ഗ്രസ് ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി പുറത്ത് വരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News