തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കൊലക്കേസ് പ്രതിയെ വെട്ടിയത് മെന്റല്‍ ദീപു

തിരുവനന്തപുരം ശ്രീകാര്യത്ത് ഗുണ്ടാ ആക്രമണം. കൊല കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന് വെട്ടേറ്റു. മെന്റല്‍ ദീപുവെന്ന ഗുണ്ടയാണ് വെട്ടിയത്. രണ്ട് പേരും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.

കൊല കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിനാണ് വെട്ടേറ്റത്. മെന്റല്‍ ദീപുവെന്ന ഗുണ്ടയാണ് വെട്ടിയത്.രണ്ട് പേരും സുഹൃത്തുക്കളാണ് ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ശ്രീകാര്യം ചേന്തിയില്‍ വച്ച് ആക്രമണമുണ്ടായത്.ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് ദീപു ശരത് ലാലിനെ വെട്ടുകയായിരുന്നു. കൈയ്യില്‍ വെട്ടേറ്റ ശരത് നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്ക് ഓടി കയറി രക്ഷുപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടതോടെ ദീപു ബൈക്കില്‍ കയറി സ്ഥലം വിട്ടു.സംഭവത്തിന് ശേഷം ഇയ്യാള്‍ ഇപ്പോള്‍ ഒളിവിലാണ്.വെട്ടേറ്റ ശരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ വെട്ടുകൊണ്ട് ശരത് ലാലിന് പരാതി ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് സ്വമേധയാ കേസ് എടുക്കുമെന്നും കഴക്കൂട്ടം എ സി പി അനില്‍കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News