ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം: പ്രതിഷേധമറിയിച്ച് ഗ്രീസ് കമ്യൂണിസ്റ്റ് യുവജന സംഘടനയും

വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അരും കൊലയില്‍ പ്രതിഷേധമറിയിച്ച് ഗ്രീസ് കമ്യൂണിസ്റ്റ് യുവജന സംഘടന. കമ്യൂണിസ്റ്റ് പാര്‍ടി യുവജനവിഭാഗം.

കമ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസിന്റെ (കെഎന്‍ഇ) സെന്‍ട്രല്‍ കമ്മിറ്റിയിലെ അന്താരാഷ്ട്ര വിഭാഗം കമ്മിറ്റിയാണ് നിഷ്ഠൂരമായ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ചത്.

രക്തസാക്ഷി കുടുംബങ്ങളോടും ഡിവൈഎഫ്‌ഐ സിപിഐഎം പ്രവര്‍ത്തകരോടുമൊപ്പം ദുഃഖം പങ്കിടുന്നുവെന്നും സഖാക്കള്‍ക്ക് നേരെ കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ നിഷ്ഠൂരമായ ആക്രമണത്തില്‍ പ്രതിഷേധമറിയിക്കുന്നതായും കമ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസ് പറഞ്ഞു.

തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഡിവൈഎഫ്‌ഐയെയും തകര്‍ക്കാന്‍ കഴിയില്ലെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്‍തുണയറിയിക്കുന്നതായും കമ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസ് പ്രസ്ഥാവനയില്‍ പറയുന്നു.

കമ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസിന്‍റെ പ്രസ്ഥാവന വായിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel