ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍ നടത്തിയേക്കും

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം, ഒഴിവുവന്ന ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കൂടി നവംബറില്‍ നടത്താനാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.

ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ട എന്ന തീരുമാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിയത്. നവംബര്‍ 29ന് മുന്നേ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലെയും, ഒരു ലോക്‌സഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് നടത്തും.

കേരളത്തിലെ കുട്ടനാട്, ചവറ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇതിനൊപ്പം നടക്കും. ഉപതെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചു. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവുവന്നത്. ചവറയില്‍ എം.എല്‍.എയായിരുന്ന വിജയന്‍ പിള്ളയുടെ വിയോഗത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നേരത്തെ പുരത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News