‘കടവുള്‍ സകായം നടന സഭ’യുമായി ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ കടവുള്‍ സകായം നടന സഭ ‘യുടെ ഒരുക്കുങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു.
രാജശ്രീ ഫിലിംസിന്റെ ബാനറില്‍ കെ ജി രമേശ്,സീനു മാത്യൂസ്  എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ  തിരക്കഥ സംഭാഷണം ബിപിന്‍ ചന്ദ്രനാണ്. ബെസ്റ്റ് ആക്ടര്‍,1983, പാവാട,സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.

സത്യനേശന്‍ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍  അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ വെള്ളിയാഴ്ച തങ്ങളുടെ ഫേയ്‌സ് ബുക്ക്  പേജിലൂടെ റിലീസ്  നിര്‍വഹിച്ചു

അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം- സാം സി എസ്, പ്രൊജക്റ്റ് ഡിസൈനര്‍-ബാദുഷ,കലാ സംവിധാനം നിമേഷ് താനൂര്‍ നിര്‍വഹിക്കുന്നു.എഡിറ്റര്‍-പ്രവീണ്‍ പ്രഭാകര്‍,മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍,വസ്ത്രാലങ്കാരം-ആഷ എം തോമസ്സ്,സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News