നടി രാഗിണി അറസ്റ്റില്‍; നടപടി എട്ടു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം

ബംഗളുരു: മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രാവിലെ ആറുമണിക്ക് വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് രാഗിണിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്.

കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

മാത്രമല്ല, രാഗിണിക്ക് മയക്കുമരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. യെലഹങ്കയിലെ വീട്ടില്‍ നടന്ന പാര്‍ട്ടികളിലടക്കം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ചോദ്യം ചെയ്യലില്‍ രാഗിണി സമ്മതിച്ചു. തുടര്‍ന്നാണ് അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News