എംഎല്‍എയുടെ മകനെതിരായ വ്യാജപ്രചരണം; കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ സംഘപരിവാര്‍ അനുകൂലിയായ യുവതി പരാതി നല്‍കി

കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെ അപകീര്‍ത്തികരമായ പ്രചരണത്തിനെതിരെ സംഘപരിവാര്‍ അനുകൂലിയായ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി.

വാമനപുരം എം എല്‍ എ അഡ്വ. ഡികെ മുരളിയുടെ മകന്റെ ചിത്രം എന്ന പേരില്‍ തന്റെയും ഭര്‍ത്താവിന്റെയും ചിത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. അംബിക ജെ കെ എന്ന യുവതിയാണ് ചെറുത്തുരുത്തി പോലീസിന് പരാതി നല്‍കിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഈ ഫോട്ടോ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതി. വ്യാജ പ്രചരണം നടത്തിയ മൂന്നോളം കോണ്‍ഗ്രസ് ഫേസ്ബുക്ക് ഐഡികളും അബിക പരാതിയോടെപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

അവിവാഹിതനായ തന്റെ മകന്റ പേരില്‍ വ്യക്തിഹത്യ നടത്തിയതിന് ഡികെ മുരളിയും പരാതി നല്‍കിയിരുന്നു. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൃശൂര്‍ സ്വദേശിയായ ഇഎം സാജു എന്ന വ്യക്തിയാണ് ഈ വ്യാജ പോസ്റ്റ് സൃഷ്ടിച്ചതെന്നാണ് ഡികെ മുരളിയുടെ പരാതി.

ഈ ഫോട്ടോ ഉപയോഗിച്ച് കഴിഞ്ഞ രണ്ടുദിവസമായി വ്യാപകമായ വ്യക്തിഹത്യയാണ് ലീഗ്, കോണ്‍ഗ്രസ് സൈബര്‍ ടീമുകള്‍ നടത്തിയത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here