മഹാരാഷ്ട്രയിൽ ഏകദിന കേസുകളിൽ റെക്കോർഡ്; ആശങ്കയോടെ മുംബൈ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ദിവസത്തെ 19,218 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇത് വരെയുള്ള കോവിഡ് കേസുകളിൽ ഏറ്റവും വലിയ ഏക ദിന കണക്കുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 8,63,062 രേഖപ്പെടുത്തി. 378 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ 25,964 ആയി ഉയർന്നു.

സംസ്ഥാനത്ത് ഇന്ന് 13,289 പേർക്ക് രോഗം സുഖപ്പെട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 6,25,773 ആയി റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗമുക്തി നിരക്ക് 72.51% ആണ്. നിലവിൽ 2,10,978 പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണനിരക്ക് 3.01%.

മുംബൈയിലും രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നഗരത്തിൽ 1,929 പുതിയ കേസുകളും 35 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,52,024 ആയി. മരണസംഖ്യ 7,799. മുംബൈയിൽ 22,222 പേരാണ് ചികിത്സയിൽ.

പൂനെയിൽ 1,689 കേസുകളും 38 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 1,08,117. മരണസംഖ്യ 2,692.

വെള്ളിയാഴ്ച 1,112 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത നാസിക്കിലെ കോവിഡ് -19 രോഗബാധിതരുടെ എണ്ണം 41,565 ആയി രേഖപ്പെടുത്തി. 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ 911 ആയി ഉയർന്നു. 1,026 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം 33,162.

മഹാരാഷ്ട്രയിൽ ഇത് വരെ 44,66,249 ലബോറട്ടറി സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് 8,63,062 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചത് (19.52%) കല്യാൺ ഡോംബിവ്‌ലി മേഖലയിൽ മാത്രം ഇന്ന് 486 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പൻവേലിൽ 223 കേസുകളും രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News