കോൺഗ്രസ് ബിജെപിയുടെ ശൈലി അവസാനിപ്പിക്കണം; ഇനി കേരളത്തിൽ ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കരുത്; എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവൻ

വെഞ്ഞാറമൂട്ടിൽ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് വന്ന കൈതെറ്റ് ഇനി ഉണ്ടാകരുതെന്ന് എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവൻ. സ്ഥലം എം.പി ഉൾപ്പടെ പ്രദേശത്ത് സ്വന്തം ഗ്യാങ്ങുകളെ തീറ്റി പോറ്റുന്നുവെന്നും സംഭവം ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് തീരുമാനമെടുക്കണമെന്നും അദ്ധേഹം പറഞ്ഞു.

കൊല്ലപെട്ട ഹഖിന്‍റെയും മിഥിലാജിന്‍റേയും വീട് സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രണ്ട് പേരെ കൊലപെടുത്തിയതിന് ശേഷം ആ തെറ്റ്ന്യായീകരിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്.സ്ഥലം എം.പി ഉൾപ്പടെ പ്രദേശത്ത് സ്വന്തം ഗ്യാങ്ങ്കളെ തീറ്റി പോറ്റുകയാണ്.

ഇനി കേരളത്തിൽ ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കരുത്. അതിന് കോൺഗ്രസ് ബി.ജെ.പിയുടെ ശൈലി അവസാനിപ്പിക്കണമെന്നും എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

നേതാക്കളായ പി.കെ ശ്രീമതി,കെ രാധാകൃഷ്ണൻ,കെ.ജെ തോമസ്,പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവരും എൽ ഡി എഫ് കൺവീനർ ക്കൊപ്പമുണ്ടായിരുന്നു. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി,മന്ത്രിമാരായ ജി സുധാകരൻ, TP രാമകൃഷ്ണൻ എന്നിവരും ഹഖിൻ്റെയും മിഥിലാ ജിൻ്റേയും കുടുംബത്തെ സന്ദർശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News