റേറ്റിംഗില്‍ കുതിച്ച് കെെരളി ന്യൂസ്; ആഗസ്റ്റ് 24ന് നിയമസഭയിലെ നിർണ്ണായക മണിക്കൂറുകൾ കേരളം ഏറ്റവും കൂടുതൽ കണ്ടതും കൈരളി ന്യൂസിലൂടെ

കൈരളി ന്യൂസിന് പ്രേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വളർച്ച നിരക്ക്.  കേരള നിയമസഭ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുത്ത ആഗസ്റ്റ് 24ന് നിർണ്ണായക മണിക്കൂറുകളിൽ കേരളം ഏറ്റവും കൂടുതൽ കണ്ടത് കൈരളി ന്യൂസ്. ബാര്‍ക്ക് റേറ്റിംഗിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.


നിയമസഭാ സമ്മേളനം ചേർന്ന 24-ന് ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ കൈരളി ന്യൂസ് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചാനലായി മാറി. മറ്റെല്ലാ ന്യൂസ് ചാനലുകളെയും പിൻതള്ളിയാണ് കൈരളി ന്യൂസ് ഒന്നാമതെത്തിയത്.

ആഗസ്റ്റ് 22 മുതല്‍ 28 വരെ ദിവസങ്ങള്‍ ഉള്‍ക്കൊണ്ട 34-ാം ആഴ്ചയിലെ ബാര്‍ക്ക് കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ഇതു വ്യക്തമായത്.

ഈ ആഴ്ചയില്‍ കൈരളി ന്യൂസ് 22 ശതമാനം വളര്‍ച്ച നിരക്ക് നേടി. മറ്റ് ഏഴു വാര്‍ത്താ ചാനലുകളെയും പിന്‍തള്ളിയാണ് ഈ നേട്ടം.

(വളര്‍ച്ചനിരക്ക് വ്യക്തമാക്കുന്ന ഗ്രാഫ് )

മുന്‍നിര വാര്‍ത്താ ചാനലുകള്‍ നെഗറ്റീവ് വളര്‍ച്ച നിരക്ക് നേരിടേണ്ടി വന്നതും ഈ ആഴ്ചയിലെ സവിശേഷതയാണ്. മറ്റ് ഏഴു വാർത്താ ചാനലുകളെയും പിൻതള്ളിയാണ് കൈരളി ന്യൂസിന്‍റെ മികച്ച നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel