‘സ്വന്തം വീട് തകര്‍ത്തത് അമ്മയുടെ അറിവോടെ, സിപിഐഎമ്മുകാരെ കുടുക്കാന്‍’: ലീനയും പ്രതിയായേക്കും

തിരുവനന്തപുരം: വീടു തകര്‍ത്തത് അമ്മയുടെ അറിവോടെ തന്നെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ മകന്റെ മൊഴി.

സിപിഐഎം പ്രവര്‍ത്തകരെ കുടുക്കാനായാണ് ലീനയുടെ മകന്‍ സ്വന്തം വീട് ആക്രമിച്ചത്. സംഭവത്തില്‍ ലീനയും പ്രതിയായേക്കും.

ഇന്നലെയാണ് സിപിഐഎമ്മിനെതിരെ കോണ്‍ഗ്രസ് പടച്ചുവിട്ട ഈ കള്ള കഥ കൂടി പൊളിഞ്ഞത്. വീടാക്രമിച്ച കേസില്‍ മകന്‍ നിഖിലിനെ ഇന്നലെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്.

സിപിഐഎമ്മിനെതിരെ കോണ്‍ഗ്രസ് പടച്ചുവിട്ട ദുഷ്പ്രചരണമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

സി.പി.ഐ.എം പ്രവര്‍ത്തകനായ വിനോദിനെ കുടുക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് ലിഖില്‍ പൊലീസിനോട് സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel