കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: തോമസ് കെ തോമസ് എന്‍സിപി സ്ഥാനാര്‍ത്ഥിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തോമസ് കെ തോമസാണ് എന്‍സിപി സ്ഥനാര്‍ഥിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു ആശയക്കുഴപ്പവും എന്‍സിപിയില്‍ ഇല്ലെന്നും നേതാക്കളായ എ കെ ശശീന്ദ്രനും മാണി സി കാപ്പനും അറിയിച്ചു.

എല്‍ഡിഎഫിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. അതാണ് ഇടതുമുന്നണിയിലെ കീഴ്വഴക്കമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി ഉണ്ടാകുന്നതാണ് നല്ലത്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥി ആകണമെന്ന പൊതു ധാരണ എന്‍സിപിയിലുണ്ടെന്നും എ കെ ശശീന്ദ്രന്‍ വിശദീകരിച്ചു.

തോമസ് കെ.തോമസിന്റെ പേരിന് എന്‍സിപി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം കിട്ടിയിട്ടുണ്ട്. കുട്ടനാട്ടില്‍ ജയസാധ്യത തോമസ് കെ തോമസിനാണെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here