കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് വേണ്ടി തങ്ങള്‍ മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് പി ജെ ജോസഫ് എംഎൽഎ.

ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണി പാർടിയുടെ സ്റ്റിയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

വിപ്പ് ലംഘന പരാതിയിൽ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ. കൈകൾ കെട്ടപ്പെട്ട നേതാവാണ് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി കോടതി സ്റ്റേ ചെയ്യുമെന്നും ജോസഫ് പ്രതീക്ഷ പുലർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News