കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് യെച്ചൂരി; ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം, ജനം മരിച്ചുവീഴുന്ന സമയത്തെങ്കിലും പിഎം കെയറില്‍ നിന്ന് പണം നല്‍കണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രാജ്യത്തിന്റെ സാമ്പത്തികം പൂര്‍ണമായും തകര്‍ന്നു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത്. ഈ സാഹചര്യത്തില്‍ എങ്കിലും കൊവിഡിനെതിരെ പോരാടാന്‍ എന്ന പേരില്‍ കോടിക്കണക്കിനു രൂപ സമാഹരിച്ച പിഎം കെയറില്‍ നിന്ന് പൈസ നല്‍കാന്‍ തയ്യാറാകണം.

കോടിക്കണക്കിന് രൂപയാണ് പിരിച്ചത്. ഒരു കണക്കും പുറത്തുവിടുന്നതും ഇല്ല, ഓഡിറ്റിങ്ങും നടത്തുന്നില്ല. ജനങ്ങള്‍ മരിച്ചുവീഴുന്ന സമയത്തെങ്കിലും പിഎം കെയറില്‍ നിന്ന് പൈസ നല്‍കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel