മുംബൈയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാം ഭൂചലനം

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടു പ്രാവശ്യം ഭൂചലനം അനുഭവപ്പെട്ടു. ഇത്തവണ ആഘാതം റിച്ചാർ സ്കെയിലിൽ 2.7 ആണ് രേഖപ്പെടുത്തിയിരുന്നത്.

മുംബൈയിൽ നിന്ന് 98 കിലോമീറ്റർ വടക്ക് ശനിയാഴ്ച രാവിലെ 6:36 നാണ് റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ ഉണ്ടായ മൂന്നാമത്തെ ഭൂകമ്പമാണിത്.

മുംബൈയിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടു പ്രാവശ്യം അനുഭവപ്പെട്ടു.

നേരത്തെ വെള്ളിയാഴ്ച രാവിലെ 10:33 നും പിന്നീട് അതേ ദിവസം രാത്രി 11:41 ന് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് 98 കിലോമീറ്റർ പടിഞ്ഞാറ് റിക്ടർ സ്കെയിലിൽ 4.0 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. ആളപായമോ, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News